ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയെ എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിൽ നിയമിച്ചതിലൂടെ അധ്യക്ഷൻ രാഹ ുൽ ഗാന്ധി പരാജയമാണെന്ന് കോൺഗ്രസ് സമ്മതിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി
കുടുംബവാഴ്ച പിന്തുടരുന്ന കോൺഗ്രസിൽ നിന്നും ഇത് പ്രതീക്ഷിച്ചതാണ്. കോൺഗ്രസുകാർ കുടുംബത്തെയാണ് പാർട്ടിയായി കാണുന്നത്. എന്നാൽ ബി.ജെ.പി പാർട്ടിയെ കുടുംബമായി പരിഗണിക്കുന്നു. രാഹുൽ ഗാന്ധിയുടെ പരാജയം കോൺഗ്രസ് അംഗീകരിച്ചുവെന്നും ബി.ജെ.പി വക്താവ് സാമ്പിത്ത് പത്ര പ്രതികരിച്ചു.
47 കാരിയായ പ്രിയങ്കക്ക് കോൺഗ്രസിന് സ്വാധീനം കുറഞ്ഞുകൊണ്ടിരിക്കുന്ന ഉത്തർപ്രദേശിെൻറ ചുമതലയാണ് നൽകിയിരിക്കുന്നത്. സോണിയ മത്സരിച്ച റായ് ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.