അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരായ കോൺഗ്രസിന്റെ പരാതി ആദായനികുതി അപലേറ്റ് ട്രൈബ്യൂണലും ഡൽഹി ഹൈകോടതിയും തള്ളിയിരുന്നു
ന്യൂഡൽഹി: പണഞെരുക്കത്തിലായ കോൺഗ്രസിനെ കൂടുതൽ പിരിമുറുക്കത്തിലാക്കാൻ ആദായനികുതി വകുപ്പിന്റെ നീക്കം. ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയെന്ന കേസിൽ 115 കോടി രൂപ പിൻവലിക്കുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് അടുത്ത നടപടി.
2014 മുതൽ 2021 വരെയുള്ള കാലയളവിൽ 523.87 കോടി രൂപയുടെ കണക്കില്ലാത്ത ഇടപാടുകൾ നടത്തിയെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് കണ്ടെത്തിയതായി പറയുന്ന ഈ കണക്കുകളെക്കുറിച്ച തുടർനടപടി വരുന്നത് ആദ്യഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെയാണ്.
അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിക്കെതിരായ കോൺഗ്രസിന്റെ പരാതി ആദായനികുതി അപലേറ്റ് ട്രൈബ്യൂണലും പിന്നീട് ഡൽഹി ഹൈകോടതിയും തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.