'ബലാത്സംഗം ആസ്വദിക്കൂ' വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് കോൺഗ്രസ് നേതാവ്

ബം​ഗ​ളൂ​രു: ബ​ലാ​ത്സം​ഗം ആ​സ്വ​ദി​ക്കൂ​വെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശം ന‌​ട​ത്തി​യ ക​ർ​ണാ​ട​ക​യി​ലെ മുൻ സ്പീക്കറും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​പ്പ് പ​റ​ഞ്ഞു. നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ കെ.​ആ​ർ. ര​മേ​ഷ് കു​മാ​ർ ട്വി​റ്റ​റി​ലൂ​ടെ മാ​പ്പ​പേ​ക്ഷ ന​ട​ത്തുകയായിരുന്നു.

'ബ​ലാ​ത്സം​ഗ​ത്തെ കു​റി​ച്ച് ഞാ​ൻ ന​ട​ത്തി​യ ഉ​ദാ​സീ​ന​വും അ​ശ്ര​ദ്ധ​വു​മാ​യ അ​ഭി​പ്രാ​യ​ത്തി​ന് എ​ല്ലാ​വ​രോ​ടും ആ​ത്മാ​ർ​ത്ഥ​മാ​യി ക്ഷ​മ ചോദിക്കുന്നു. എ​ന്‍റെ ഉ​ദ്ദേ​ശം ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തെ നി​സാ​ര​മാ​ക്കു​ക​യാ​യി​രു​ന്നി​ല്ല.  ഇ​നി മു​ത​ൽ ഞാ​ൻ വാ​ക്കു​ക​ൾ ശ്ര​ദ്ധാ​പൂ​ർ​വം ഉ​പ​യോ​ഗി​ക്കും' ​രമേഷ്കുമാർ പറഞ്ഞു.

മൈസുരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ നിയമസഭയിൽ പ്രതിഷേധം ഉയർന്നപ്പോൾ ആഭ്യന്തര മന്ത്രി നടത്തിയ പരാമർശവും വിവാദമായിരുന്നു. 'ബലാത്സംഗം നടന്നത് അവിടെയാണ്. മൈസുരുവിൽ. എന്നാൽ കോൺഗ്രസ് ആഭ്യന്ത്ര മന്ത്രിയെ ഇവിടെ ബലാത്സംഗം ചെയ്യുകയാണ്.' എന്നായിരുന്നു ആഭ്യന്തര മന്ത്രി പറഞ്ഞത്. ക്രൂരമായ സംഭവത്തെ തമാശയാക്കി മാറ്റി നിസാരവത്കക്കരിക്കുന്നതാണ് മന്ത്രിയുടെ വാക്കുകൾ എന്നായിരുന്നു അന്ന് ഉയർന്ന ആക്ഷേപം. 

Tags:    
News Summary - Congress leader apologizes for controversial remarks on 'enjoy rape'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.