പുൽവാമ ഭീകരാക്രമണം മോദിയും പാകിസ്താനും തമ്മിലുള്ള ഒത്തുകളിയെന്ന് കോൺഗ്രസ് എം.പി

ബംഗളൂരു: പുൽവാമയിലെ ഭീകരാക്രമണവും അതിനുശേഷം നടന്ന സംഭവങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താനും ത മ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി നടന്നതാണെന്ന ആരോപണവുമായി കർണാടകയിൽനിന്നുള്ള കോൺഗ്രസ് രാജ്യസഭ എം.പി ബി.കെ. ഹ രിപ്രസാദ്. പാകിസ്താനിലെ ബാലാകോട്ടിലെ വ്യോമാക്രമണത്തി​​െൻറ തെളിവുചോദിച്ച കോൺഗ്രസിനെ വിമർശിച്ച കേന്ദ്രമ ന്ത്രി രവിശങ്കർ പ്രസാദിനുള്ള മറുപടിയായാണ് ബി.െക. പ്രസാദ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

‘‘പാകിസ്താനും (പാക് പ്രധാനമന്ത്രി) നരേന്ദ്ര മോദിയും തമ്മിൽ എന്തെങ്കിലും ഒത്തുകളി നടന്നിട്ടുണ്ടോ എന്ന് രവിശങ്കർ പ്രസാദ് വ്യക്തമാക്കണം. അല്ലെങ്കിൽ ഒരിക്കലും അവരറിയാതെ പുൽവാമയിലെ സംഭവം ഉണ്ടാകില്ല. പുൽവാമയിലെ ഭീകരാക്രമണത്തിനുശേഷം തുടർച്ചയായി നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ പാക് അധികൃതരും മോദിയും തമ്മിൽ ഒത്തുകളി നടത്തിയതുപോലെ തോന്നാം’’ -ബി.കെ. ഹരിപ്രസാദ് എം.പി വാർത്ത ഏജൻസിയോട് വ്യക്തമാക്കി. കേരളത്തിലെ രണ്ടു കിലോ ബീഫ് കണ്ടെത്താൻ കഴിയുന്ന കേന്ദ്ര സർക്കാറിന് ജമ്മു-കശ്മീരിലെ 300 കിലോയുടെ ആർ.ഡി.എക്സ് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നും ഹരിപ്രസാദ് പരിഹസിച്ചു.

പുൽവാമയിലെ ഭീകരാക്രമണത്തിനുശേഷം പാകിസ്താനിൽ നടന്ന വ്യോമാക്രമണവും അ​േതത്തുടർന്ന് അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതുമെല്ലാം ഒത്തുകളിയാണെന്ന തരത്തിലായിരുന്നു ബി.കെ. ഹരിപ്രസാദി​​െൻറ ആരോപണം. വ്യോമാക്രമണത്തി​​െൻറ തെളിവ് ആവശ്യപ്പെട്ട് കോൺഗ്രസും അതിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പിയും രംഗത്തുവരുമ്പോഴാണ് ഒത്തുകളി ആരോപണവുമായി രാജ്യസഭ എം.പിതന്നെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഹരിപ്രസാദി​​െൻറ പ്രസ്താവന നാണക്കേടുണ്ടാക്കുന്നതും വേദനയുണ്ടാക്കുന്നതുമാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഭീകരരുടെ താവളമായ പാകിസ്താനോടാണ് ഇന്ത്യയെ താരതമ്യപ്പെടുത്തിയതെന്നും കോൺഗ്രസ് ഇന്ത്യൻ സൈന്യത്തെയും വീരമൃത്യുവരിച്ച 40 ജവാന്മാരെയും അപമാനിച്ചിരിക്കുകയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.


Tags:    
News Summary - Congress Leader BK Hariprasad Alleges 'Match-fixing' Between PM Modi and Imran Khan Over Pulwama Terror Attack -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.