മണിപ്പൂരിൽ എൻ.ഡി.എ പിന്നിൽ; രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് മുന്നേറ്റം

ഇംഫാൽ: ലോക്സഭ തെരഞ്ഞെടുപ്പിൽ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ കോൺഗ്രസ് മുന്നേറുന്നു. സംസ്ഥാനത്ത് ആകെ രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത് - ഇന്നർ മണിപുരും ഔട്ടർ മണിപുരും. ഇരുമണ്ഡലങ്ങളിലും എൻ.ഡി.എ സഖ്യകക്ഷികളാണ് സിറ്റിങ് എം.പിമാർ. ഇരു മണ്ഡലങ്ങളിലും കോൺഗ്രസ് ലീഡ് ചെയ്യുന്നുണ്ട്.

ഇന്നർ മണിപുരിൽ ബി.ജെ.പി സ്ഥാനാർഥിയെ പിന്നിലാക്കി കോൺഗ്രസിന്‍റെ അങ്കോംച ബിമൽ അകോയ്ജം മുന്നേറുകയാണ്. ഔട്ടർ മണിപ്പൂരിൽ എൻ.ഡി.എ സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് സ്ഥാനാർഥി പിന്നിലായി. ആൽഫ്രഡ് കാൻഗാം ആർതർ ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.

Tags:    
News Summary - Congress leading in Inner Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.