ന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭ എം.പിയും എ.ഐ.സി.സി സെക്രട്ടറിയുമായ രാജീവ് സാതവ് കോവിഡ് ബാധിച്ച് മരിച്ചു. 46 വയസ്സായിരുന്നു. രാഹുൽ ഗാന്ധിയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്ന രാജീവ് സാതവ് ഏപ്രിൽ 22നാണ് കോവിഡ് പരിശോധനയിൽ പൊസിറ്റീവായത്. പിന്നീട് പരിശോധനയിൽ നെഗറ്റീവായശേഷം ചികിത്സയിലിരിക്കേയാണ് മരണം.
കോവിഡിെൻറ അപകടകാരിയായ പുതിയ വകഭേദമാണ് രാജീവിെൻറ മരണത്തിന് വഴിയൊരുക്കിയത്. പുണെ ജഹാംഗീർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിെൻറ നില വഷളായതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് അന്ത്യം.
മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ രാജീവ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും ഗുജറാത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. 2010 മുതൽ 14 വരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറായിരുന്നു.
2014ൽ മഹാരാഷ്ട്രയിലെ ഹിംഗോളി മണ്ഡലത്തിൽനിന്ന് ശിവസേന എം.പി സുരേഷ് വാംഖഡെയെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയിരുന്നു. 20 വർഷം ശിവസേന കൈവശംവെച്ച കലാംനൂരി അസംബ്ലി മണ്ഡലം 2009ൽ കോൺഗ്രസിനുവേണ്ടി പിടിച്ചെടുത്ത നേതാവായിരുന്നു രാജീവ് സാതവ്. നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപെടെയുള്ള പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.