ന്യൂഡൽഹി: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നൽകിയ സഹായം ഭാവിയിൽ കോൺഗ്രസ് മറക്കരുതെന്ന് മുതിർന്ന എൻ.സി.പി നേതാവ് മജീദ് മേമൻ. കോൺഗ്രസ് വക്താവ് അഹമ്മദ് പട്ടേലിന്‍റെ തിളക്കമാർന്ന വിജയത്തിന് സഹായിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എൻ.സി.പി രംഗത്തെത്തിയത്. എൻ.സി.പിയുടെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് ജയിക്കാൻ കഴിഞ്ഞത്. വർഷങ്ങളുടെ പഴക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ് ഇക്കാര്യം ഭാവിയിൽ മറക്കരുതെന്നും മേമൻ പറഞ്ഞു.
കപ്പിനും ചുണ്ടിനും ഇടയിലുള്ള വിജയമാണ് കോൺഗ്രസിന്‍റേത്. എൻ.സി.പി എം.എൽ.എ അഹമ്മദ് പട്ടേലിന് വോട്ട് രേഖപ്പെടുത്തി. ഇളയ സഹോദരനെന്ന നിലയിൽ എൻ.സി.പിയോടും പരസ്‌പര പൂരകമായ നിലപാടുകൾ കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്നതായും മജീദ് മേമൻ വ്യക്തമാക്കി.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിലൂടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്കും ജനങ്ങൾക്കും അമിത് ഷായുടെയും ബി.ജെ.പിയുടെയും യഥാർഥ മുഖം തിരിച്ചറിയാൻ സാധിച്ചു. ബി.ജെ.പിയുടെ ദലിതരോടും പിന്നാക്ക വിഭാഗങ്ങളോടുമുള്ള സമീപനവും ഇതിലൂടെ വ്യക്തമായെന്നും എൻ.സി.പി നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.