ഛണ്ഡിഗഢ്: പഞ്ചാബിലെ ഫിറോസ് പൂർ ലോക്സഭ മണ്ഡലത്തിൽ മുൻ എം.പി ഷേർ സിങ് ഗുബായ മത്സരിക്കും. നേരത്തേ, 12 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് ഫിറോസ് പൂർ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഗുബായ പത്രിക നൽകി.
മുൻ ശിരോമണി അകാലിദൾ നേതാവായ ഗുബായ 2009ലും 2014ലും പാർട്ടി ടിക്കറ്റിൽ ലോക്സഭയിലെത്തിയിട്ടുണ്ട്. അതിനുമുമ്പ് ജലാലാബാദ് നിയമസഭ മണ്ഡലത്തിൽനിന്ന് വിജയിച്ചിരുന്നു. 2019ലാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവിടെനിന്ന് മത്സരിച്ചുവെങ്കിലും 1.98 ലക്ഷം വോട്ടിന് പരാജയപ്പെട്ടു.
ശിരോമണി അകാലിദൾ നേതാവ് സുഖ്‍വീർ സിങ് ബാദലാണ് ഫിറോസ് പൂരിന്റെ സിറ്റിങ് എം.പി. ഇക്കുറി അദ്ദേഹം മത്സരിക്കുന്നില്ല; പകരം, നർദീവ് സിങ് ബോബി മൻ ആണ് സ്ഥാനാർഥി.
ആപ് സ്ഥാനാർഥിയായി ജഗ്ദീപ് സിങ് കാക്കാ ബ്രാറും ബി.എസ്.പിക്കുവേണ്ടി സുരീന്ദർ കംബോജും ഗോദയിലുണ്ട്. ജലാലാബാദ് ആപ് എം.എൽ.എ ജഗ്ദീപ് സിങ് കംബോജിന്റെ പിതാവാണ് സുരീന്ദർ. ബി.ജെ.പി ഇതുവരെയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.