ആർ.എസ്.എസിലെ ആരെങ്കിലും സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ - മല്ലികാർജുൻ ഖാർഗെ

ന്യുഡൽഹി: ആർ.എസ്.എസിലെ ആരെങ്കിലും സ്ത്രീശാക്തീകരണത്തിനായി എപ്പോഴെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗാന്ധി സ്വപ്നം കണ്ടത് സ്ത്രീ-പുരുഷ സമത്വമുള്ള ഇന്ത്യയെയാണ്. ആർ.എസ്. എസ് നേതാക്കൾ ആരെങ്കിലും ജൻഡർ സമത്വത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ എന്നും ഖാർഗെ ചോദിച്ചു.

"സരോജിനി നായിഡു കോൺഗ്രസ് അധ്യക്ഷയായത് 1925ലാണ്. ഈ 100 വർഷത്തിനിടെ ആർ.എസ്.എസ് നേതൃത്വത്തിലേക്ക് സ്ത്രീകൾ വന്നിട്ടുണ്ടോ? പ്രസ്ഥാനത്തിൽ സ്ത്രീകൾക്ക് സ്ഥാനം നൽകാൻ കഴിയാത്തവർ എങ്ങനെയാണ് സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നത്"- മല്ലികാർജുൻ ഖാർഗെ ചോദിച്ചു.

ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി (1966-ൽ ഇന്ദിരാഗാന്ധി) ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കർ (2009-ൽ മീരാ കുമാർ), ആദ്യ വനിത കാബിനറ്റ് മന്ത്രി (1947-ൽ രാജ്കുമാരി അമൃത് കൗർ), ആദ്യ വനിത മുഖ്യമന്ത്രി (1963-ൽ സുചേത കൃപലാനി), ആദ്യ വനിത ഗവർണർ (1947-ൽ സരോജിനി നായിഡു), ആദ്യ വനിത രാഷ്ട്രപതി (2007-ൽ പ്രതിഭാ പാട്ടീൽ) എന്നിവർ കോൺഗ്രസിന്‍റെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ അവർ ക്ഷണിക്കാത്തതിന് കാരണം അവർ പട്ടികവർഗ വിഭാഗത്തിൽ നിന്നായതുകൊണ്ടാണ്. ദ്രൗപതി മുർമു തൊട്ടിരുന്നെങ്കിൽ അവർ കല്ല് ഗംഗാജലം കൊണ്ട് കഴുകുമായിരുന്നു. എസ്‌.സി-എസ്‌.ടിയെ തൊട്ടുകൂടാത്തവരായാണ് ബി.ജെ.പി പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്ത്രീകളെ ഉപയോഗിക്കുകയാണ്. 2029ന് മുമ്പ് വനിതാ സംവരണം നടപ്പാക്കില്ലെന്നും പ്രധാനമന്ത്രി കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലിംഗസമത്വത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും നേതാവായി മോദിയെ ഉയർത്തിക്കാട്ടാൻ ബി.ജെ.പി വനിതാ സംവരണ ബിൽ കൊണ്ടുവരുമ്പോൾ ബി.ജെ.പിയുടെ പാർലമെന്റംഗം ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച വനിതാ ഗുസ്തിക്കാരുടെ പ്രതിഷേധത്തിലും ഉന്നാവോ, ഹത്രാസ് എന്നിവിടങ്ങളിലെ ബലാത്സംഗ-കൊലപാതക കേസുകളിലുമുള്ള പ്രധാനമന്ത്രിയുടെ മൗനത്തെയും മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു.

Tags:    
News Summary - Congress questions Sangh Parivar’s attitude towards women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.