~~ ലഖ്നൗ: ഉത്തർപ്രദേശ് സർക്കാർ കോവിഡിെൻറ യഥാർഥ മരണങ്ങളും കണക്കുകളും മറച്ചുവെക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ്. ലഖ്നൗ നഗരത്തിൽ 2,268 കോവിഡ് മരണങ്ങളാണ് ഉണ്ടായതെന്ന് സർക്കാർ പറയുേമ്പാഴും യഥാർഥ കണക്കുകൾ മറ്റൊന്നാണെന്ന് കോൺഗ്രസ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
''ലഖ്നൗവിൽ 7,890 മരണ സർട്ടിഫിക്കറ്റുകളാണ് ഏപ്രിൽ 1മുതൽ മെയ് 15വരെ പുറത്തിറക്കിയിട്ടുള്ളത്. 5,970 മരണ സർട്ടിഫിക്കറ്റുകളാണ് ഫെബ്രുവരി 15മുതൽ മാർച്ച് 31 വരെയുള്ള കാലത്ത് പുറത്തിറക്കിയിട്ടുള്ളത്.അതായത് ഏപ്രിൽ 1 മുതൽ മെയ് 15വരെ 2000ത്തോളം മരണസർട്ടിഫിക്കറ്റുകൾ അധികമായി ലഖ്നൗവിൽ പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ സർക്കാർ ഈ അധികമായി വന്ന മരണങ്ങളൊന്നും കോവിഡ് മൂലമാണെന്ന് സമ്മതിക്കുന്നില്ല.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് എല്ലാം നിയന്ത്രണത്തിലാണെന്നാണ്. പക്ഷേ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകുന്നു. യഥാർഥ കണക്കുകൾ ഒരു നാൾ വരും. അവർ വ്യാജമായ കണക്കുകൾ പറയുകയാണ്'' -കോൺഗ്രസ് വക്താവ് പറഞ്ഞു.
വസ്തുതകൾ തള്ളിക്കളയുക, തെളിവുകൾ നശിപ്പിക്കുക, ഇല്ലാത്ത കണക്കുകൾ കാണിക്കുക എന്നിവയിലാണ് സർക്കാർ ചെയ്യുന്നതെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് ആരാധന മിശ്ര പറഞ്ഞു.
അതേസമയം ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്നാണ് യോഗിയുടെ വാദം. കോവിഡിന്റെ മൂന്നാം തരംഗം നേരിടാനും യു.പി തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇവിടെ ഒളിച്ചുവെക്കാനൊന്നുമില്ല. എല്ലാം വ്യക്തമാണ്. കോവിഡ് പരിശോധനയുടെയും ഫലത്തിന്റെയും മരണത്തിന്റെയും കണക്കുകൾ സർക്കാറിന്റെ കോവിഡ് പോർട്ടൽ വെബ്സൈറ്റിലുണ്ടെന്നും യോഗി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.