ധൻബാദ്: ആദിവാസികളുടെ വനവും മണ്ണും വെള്ളവും സംരക്ഷിക്കാനാണ് കോൺഗ്രസ് നിലകൊള്ളുന്നതെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖല സംരക്ഷണവും തൊഴിൽ രഹിതരായ യുവജനങ്ങൾക്കും ആദിവാസികൾക്കും നീതി ഉറപ്പാക്കുകയുമാണ് യാത്രയുടെ പ്രധാന ലക്ഷ്യം. നോട്ടുനിരോധനവും ചരക്ക് സേവന നികുതിയും തൊഴിലില്ലായ്മയും രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചുവെന്ന് രാഹുൽ ആരോപിച്ചു. സംസ്ഥാനത്തെ മൂന്നാം ദിവസത്തെ യാത്ര ഞായറാഴ്ച രാവിലെ ഗോവിന്ദ്പുരിൽനിന്നാണ് ആരംഭിച്ചത്. എട്ടുദിവസംകൊണ്ട് യാത്ര സംസ്ഥാനത്തെ 13 ജില്ലകളിലൂടെ കടന്നുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.