റായ്​പൂരിൽ അമർ ജവാൻ ജ്യോതി മാതൃകയിൽ സ്​മാരകം നിർമിക്കാൻ കോൺഗ്രസ്​

വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിനായി റായ്പൂരിൽ അമർ ജവാൻ ജ്യോതിക്ക്​ സമാനമായ യുദ്ധ സ്മാരകം നിർമ്മിക്കുമെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഫെബ്രുവരി മൂന്നിന് നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി സ്മാരകത്തിന് തറക്കല്ലിടും.

ചത്തീസ്ഗഢിലെ സായുധ സൈന്യത്തിന്റെ നാലാമത് ബറ്റാലിയൻ മാനയിലെ കാമ്പസിലായിരിക്കും സ്മാരകം നിർമിക്കുക. കോൺഗ്രസിന്റെ സത്യത്തിന്റെയും അഹിംസയുടെയും പ്രത്യയശാസ്ത്രം ഗാന്ധിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു. അതേസമയം മോദിയുടെ പ്രത്യയശാസ്ത്രം സവർക്കറിന്റെയും ഗോഡ്സെയുടേതുമാണ്. അത് അക്രമത്തെയും ഗൂഢാലോചനയെയും കുറിച്ചാണ്.

കോൺഗ്രസും ബി.ജെ.പിയും ഒരു നദിയുടെ ഇരുവശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തിൽ സംസാരിക്കുകയായിരുന്നു ഭൂപേഷ് ബാഗേൽ. ഡൽഹിയിലെ അമർജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിൽ ലയിപ്പിക്കുന്നതിൽ കേന്ദ്രസർക്കാരിനെ ഭൂപേഷ് ബാഗേൽ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ ജനങ്ങളുടെ വികാരത്തെയാണ്മു മുറിവേൽപിച്ചത് എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.

Tags:    
News Summary - Congress to build ‘Amar Jawan Jyoti’ in Raipur, Rahul Gandhi to lay foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.