ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ പദ്ധതി തിരികെകൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. കരാർ തൊഴിലാളികൾക്ക് സ്ഥിര ജോലി ഏർപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഗുജറാത്തിൽ അധികാരമുറപ്പിക്കാൻ എ.എ.പിയും ബി.ജെ.പിയും പ്രചാരണം ശക്തമാക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

'കരാർ തൊഴിലാളികൾക്ക് സ്ഥിര ജോലി, പഴയ പെൻഷൻ പദ്ധതിയും യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതും പുനഃസ്ഥാപിക്കും.' -എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. രാജസ്ഥാനിൽ ഇത് നടപ്പാക്കിയെന്നും ഗുജറാത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ ജീവനക്കാർക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമാവുമെന്നും ട്വീറ്റിൽ പറയുന്നുണ്ട്.

'കോൺഗ്രസ് ദേങ്കി പക്കി നൗക്കരി' എന്ന ഹാഷ്ടാഗോടു കൂടിയാണ് രാഹുൽ ട്വീറ്റ് പങ്കുവെച്ചത്. അതേസമയം, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഗുജറാത്തിലെത്തുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Congress Will Bring Back Old Pension Scheme In Gujarat: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.