അനന്ത്നാഗ്: ജമ്മു-കശ്മീരിലെ ജനങ്ങൾക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. കോൺഗ്രസ് -എൻ.സി സഖ്യത്തെ അധികാരത്തിലെത്തിച്ചാൽ വനിത സംരംഭകർക്ക് അഞ്ചു ലക്ഷം വീതം പലിശരഹിത വായ്പ, കുടുംബങ്ങൾക്ക് 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്, കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതക്ക് പ്രതിമാസം 3000 രൂപ തുടങ്ങിയ ഉറപ്പുകൾ നൽകുന്നതായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
റേഷൻ കട വഴി ആളൊന്നിന് 11 കിലോ വീതം ധാന്യങ്ങൾ നൽകിയിരുന്നത് പുനഃസ്ഥാപിക്കും. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം മൻമോഹൻ സിങ്ങിന്റെ കാലത്തുനൽകിയ വാഗ്ദാനമാണ്. അത് നടപ്പാക്കും. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് ഭരണഘടനാനുസൃതമായ ആനുകൂല്യങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.