മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്പീക്കർ പദവിയിൽ നിന്ന് രാജിവെച്ച നാനാ പടോലെയെ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി(എം.പി.സി.സി) അധ്യക്ഷനായി നിയമിച്ചു. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം വന്നത്.
പുതിയ കമ്മിറ്റിയിൽ ആറ് വർക്കിങ് പ്രസിഡൻറുമാരുണ്ടാകും. മുതിർന്ന കോൺഗ്രസ് നേതാവ് സുശീൽ കുമാർ ഷിൻഡെയുടെ മകൾ പ്രണിതി ഷിൻഡെ ആണ് ഒരു വർക്കിങ് പ്രസിഡൻറ്.
വ്യാഴാഴ്ചയാണ് നാനാ പടോലെ ഡെപ്യൂട്ടി സ്പീക്കർ നർഹരി ഷിർവാളിന് രാജിക്കത്ത് കൈമാറിയത്.
ഭാന്ദര ജില്ലയിലെ സകോലിയിൽ നിന്നുളള എം.എൽ.എയാണ് നാനാ പടോലെ. റവന്യൂ മന്ത്രിയായ ബാലസാഹേബ് തൊറാത്തിനെ മാറ്റിയാണ് പടോലെയെ സംസ്ഥാന അധ്യക്ഷനാക്കുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയുമായും നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും (എൻ.സി.പി) അധികാരം പങ്കിടുകയാണ് കോൺഗ്രസ്.
വിദർഭയിൽ നിന്നുള്ള കർഷക നേതാവ് കൂടിയായിരുന്നു നാനാ പടോലെ. 2014 ൽ ബി.ജെ.പി എം.പിയായിരുന്ന ഇദ്ദേഹം മോദി സർക്കാറിന്‍റെ കർഷകവിരുദ്ധ നയങ്ങളെ തുടർന്ന് രാജിവെച്ച് കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.