ന്യൂഡൽഹി: ബി.ജെ.പി വക്താവായി ചാനൽ ചർച്ചയിൽ പങ്കെടുത്ത നൂപുർ ശർമ നടത്തിയ പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പലേടത്തായി രജിസ്റ്റർചെയ്ത കേസുകൾ ഒന്നിച്ചാക്കണമെന്ന ടൈംസ് നൗ ചാനൽ വാർത്താ അവതാരക നവിക കുമാർ നൽകിയ ഹരജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.
ജസ്റ്റിസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി എന്നിവരാണ് കേസിൽ വാദം കേട്ടത്. നൂപുർ ശർമക്കെതിരായ എല്ലാ കേസുകളും ആഗസ്റ്റ് 10ലെ ഉത്തരവിലൂടെ ഡൽഹിയിലേക്ക് മാറ്റിയിരുന്നുവെന്ന് അവതാരകയുടെ അഭിഭാഷകൻ നീരജ് കൗൾ പറഞ്ഞു.
എന്നാൽ, ഭീഷണിയെക്കുറിച്ച കാഴ്ചപ്പാടുകൾ പരിഗണിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് ജസ്റ്റിസ് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.