മുംബൈ: അമിതാധികാര പ്രയോഗ വിവാദത്തിന് പിന്നാലെ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് സിവിൽ സർവിസ് നേടിയതെന്ന ആരോപണവും നേരിടുന്ന വിവാദ ഐ.എ.എസ് ട്രെയിനി പൂജ ഖേദ്കർ ഒളിവിൽ. ആറു ദിവസമായി പൂജയെക്കുറിച്ച് വിവരമില്ല. പരിശീലനം തടഞ്ഞ മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ അക്കാദമി ചൊവ്വാഴ്ചക്കകം പൂജയോട് മടങ്ങിയെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൂജ ഇതുവരെ മസൂറിയിൽ എത്തിയിട്ടില്ല.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് യു.പി.എസ്. സിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. പുണെയിൽ അസി. കലക്ടർ ട്രെയിനി ആയിട്ടായിരുന്നു നിയമനം. ചുമതലയേൽക്കും മുമ്പെ മുതിർന്ന ഐ.എസ്.എസുകാർക്ക് ലഭിക്കുന്ന ആഡംബര സൗകര്യങ്ങൾ ആവശ്യപ്പെട്ടും അമിതാധികാരം പ്രയോഗിച്ചും വിവാദമായതോടെ പൂജയെ പുണെയിൽ നിന്നും വാഷിമിലേക്ക് മാറ്റിയിരുന്നു. വ്യാജ ജാതി, അംഗവൈകല്യ രേഖ ആരോപണത്തോടെ കഴിഞ്ഞ 16നാണ് പരിശീലനം നിർത്തി 23നകം മടങ്ങാൻ അക്കാദമി ആവശ്യപ്പെട്ടത്.
കർഷകർക്കെതിരെ തോക്കുചൂണ്ടിയ കേസിൽ അമ്മ മനോരമ ഖേദ്കർ അറസ്റ്റിലായിരുന്നു. കേസിൽ അച്ഛൻ മുൻ മഹാരാഷ്ട്ര ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ ദിലീപ് ഖേദ്കറും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.