ദലിത് പെൺകുട്ടികൾ വിളമ്പിയ ഭക്ഷണം കളയാൻ വിദ്യാർത്ഥികളോട് പാചകക്കാരൻ; അറസ്റ്റ്

രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ രണ്ട് ദലിത് പെൺകുട്ടികളോട് വിവേചനം കാണിച്ചതിന് പാചകക്കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ബറോഡി പ്രദേശത്തെ സർക്കാർ അപ്പർ പ്രൈമറി സ്‌കൂളിൽ ലാലാ റാം ഗുർജാർ പാകം ചെയ്ത ഉച്ചഭക്ഷണമാണ് ദലിത് പെൺകുട്ടികൾ വിളമ്പിയത്.

ലാൽ റാം ഇതിനെ എതിർക്കുകയും ഭക്ഷണം കഴിക്കുകയായിരുന്ന വിദ്യാർത്ഥികളോട് ദലിതർ വിളമ്പിയതിനാൽ വലിച്ചെറിയാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികൾ നിർദേശം പാലിച്ച് ഭക്ഷണം വലിച്ചെറിഞ്ഞു. പെൺകുട്ടികൾ വീട്ടുകാരോട് സംഭവം പറഞ്ഞതിനെ തുടർന്ന് ചില ബന്ധുക്കളോടൊപ്പം സ്‌കൂളിലെത്തി പാചകക്കാരനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

എസ്‌.സി, എസ്.ടി അതിക്രമങ്ങൾ തടയൽ ആക്‌ട് പ്രകാരം ഗോഗുണ്ട പൊലീസ് സ്‌റ്റേഷനിൽ പാചകക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. "സംഭവം ശരിയാണെന്ന് കണ്ടെത്തിയതിനാൽ ഉടനടി നടപടി സ്വീകരിച്ചു. ദലിത് പെൺകുട്ടികൾ ഭക്ഷണം വിളമ്പിയതിന് വിദ്യാർത്ഥികൾ ഭക്ഷണം എറിഞ്ഞു.​ പൊലീസ് പറയുന്നു. 

Tags:    
News Summary - Cook arrested for asking students to throw midday meal served by Dalit girls in Udaipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.