അനധികൃത മണൽ ഖനനം പിടികൂടാൻ ശ്രമിക്കുന്നതിനിടെ ട്രാക്ടർ ക‍യറി എ.എസ്.ഐ മരിച്ചു; രണ്ട് പേർ പിടിയിൽ

ഭോപാൽ: മധ്യപ്രദേശിലെ ഷാഡോളിൽ നിന്ന് അനധികൃതമായി മണൽ കടത്തുന്നത് പിടികൂടുന്നതിനിടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങി അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർക്ക് (എ.എസ്.ഐ) ദാരുണാന്ത്യം.

ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എ.എസ്.ഐ മഹേന്ദ്ര ബഗ്രി രണ്ട് സഹപ്രവർത്തകരോടൊപ്പം മറ്റൊരു കേസന്വേഷിക്കാൻ പോകുന്നതിനിടെയാണ് സംഭവം. വഴിയിൽ മണൽ നിറച്ച് വരുന്നത് കണ്ട ട്രാകടറിന് കൈകാണിച്ചപ്പോൾ നിർത്താതെ പോവുകയായിരുന്നു.

തുടർന്ന് വേഗതകൂടി നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ കലുങ്കിലിടിച്ച് മറിഞ്ഞതായും അപകടത്തെ തുടർന്ന് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. ഡ്രൈവർ രാജ് രാവത്തിനെയും സഹപ്രവർത്തകൻ അഷുതോഷ് സിങിനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനയുടമ സുരേന്ദ്ര സിങ് ഒളിവിലാണ്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും മണ്ണ് ഖനന നിയമപ്രകാരവും കേസെടുത്തതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലും സമാന സംഭവത്തിൽ പ്രാദേശിക റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചിരുന്നു.

Tags:    
News Summary - Cop crushed to death by tractor-trolley used for illegal sand mining in MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.