ഭോപ്പാൽ: ‘സിങ്കം’ സിനിമയിലെ ഒാടുന്ന കാറുകൾക്ക് മുകളിലുള്ള അഭ്യാസപ്രകടനം അനുകരിച്ച പൊലീസുകാരന് പിഴ ചുമത്തി. മധ്യപ്രദേശ് പൊലീസ് സബ് ഇൻസ്പെക്ടർ മനോജ് യാദവിനാണ് 5000 രൂപ പിഴയിട്ടത്.
അജയ് ദേവ്ഗൺ അഭിനയിച്ച ‘സിങ്കം’ സിനിമയിലെ സീനാണ് മനോജ് യാദവ് പകർത്തിയത്. ഒരുകാൽ ഒരുകാറിനു മുകളിലും മറ്റൊരുകാൽ മറ്റൊരുകാറിനുമുകളിലും വെച്ച് ഏതാനും മീറ്റർ ദൂരം സഞ്ചരിക്കുന്നതാണ് സീൻ. സിനിമയെ വെല്ലുന്ന തരത്തിൽ യാദവ് അഭിനയിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എതിർത്തും അനുകൂലിച്ചും ധാരാളം കമൻറുകൾ ഈ വിഡിയോ വാങ്ങിക്കൂട്ടി.
ദാമോ ജില്ലയിലെ നരസിംഗഡ് പോലീസ് പോസ്റ്റിെൻറ ചുമതല മനോജ് യാദവ് വഹിക്കുന്നത്. പൊലീസുകാരൻ തന്നെ ഇത്തരം അപകടകരമായ സാഹസങ്ങൾ കാണിക്കുന്നത് യുവാക്കൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായവും ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്.
സാഗർ റേഞ്ച് ഐ.ജി അനിൽ ശർമയാണ് അന്വേഷണത്തിന് നിർദേശിച്ചത്. ദാഗോ പോലീസ് സൂപ്രണ്ട് ഹേമന്ത് ചൗഹാനായിരുന്നു അന്വേഷണ ചുമതല. ചൗഹാെൻറ റിപ്പോർട്ട് അനുസരിച്ചാണ് മനോജ് യാദവിന് 5,000 രൂപ പിഴ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.