ന്യൂഡൽഹി: ഇേൻറണൽ മാർക്കിൻെറ അടിസ്ഥാനത്തിൽ 10, പ്ലസ് ടു വിദ്യാർഥികൾക്ക് സ്ഥാനക്കയറ്റം നൽകണമെന്ന് കേന്ദ്രസ ർക്കാറിനോട് ഡൽഹി സർക്കാർ. കോവിഡ് ഭീഷണി നില നിൽക്കെ സി.ബി.എസ്.ഇക്ക് പരീക്ഷകൾ നടത്താൻ കഴിയാത്ത സാഹചര്യത്തി ലാണ് ഡൽഹി സർക്കാറിൻെറ ശിപാർശ.
എല്ലാ ക്ലാസുകളുടേയും കരിക്കുലം 30 ശതമാനം വെട്ടിക്കുറക്കണം. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകളുടെ സിലബസ് ചുരുക്കണമെന്നും ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മനീഷ് സിസോദിയ ആവശ്യമുന്നയിച്ചത്.
കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രയാലുമായി ചർച്ച നടത്തുകയും ഈ നിർദേശങ്ങൾ അദ്ദേഹത്തിന് മുമ്പാകെ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സി.ബി.എസ്.ഇക്ക് പരീക്ഷകൾ നടത്താനാവില്ല. അതുകൊണ്ട് ഇേൻറണൽ പരീക്ഷകളുടെ അടിസ്ഥാനത്തിൽ സ്ഥാനകയറ്റം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ദൂരദർശനിലൂടെയും ആൾ ഇന്ത്യ റേഡിയോ എഫ്.എമ്മിലൂടെയും മൂന്ന് മണിക്കുർ ഡൽഹിയിലെ അധ്യാപകർക്ക് വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.