ടോക്യോ: കൊറോണ ഭീതിയിൽ ജപ്പാനിലെ യോക്കോഹാമയിൽ തടഞ്ഞുവെച്ച ആഡംബര യാത്രാകപ ്പലിൽ 138 ഇന്ത്യക്കാർ. മൊത്തം 3700 പേരുള്ള ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലെ 132 ജോലിക്കാരും ആറു യാത്രക്കാരും ഇന്ത്യക്കാരാണ്. കപ്പലിൽ രോഗബാധിതരാണെന്ന് കണ്ടെത്തിയ 64 പേരിൽ ഇ ന്ത്യക്കാർ ആരുമില്ല. അതിനിടെ രോഗം സംശയിച്ച് പ്രത്യേക നിരീക്ഷണത്തിൽവെച്ച ചൈനക്കാരനടക്കം മൂന്നുപേരുടെ പുണെയിൽ നടത്തിയ പരിശോധന ഫലം നെഗറ്റിവായി. പുണെയിലേക്ക് വന്ന ചൈനീസ് പൗരൻ വിമാനത്തിൽ ഛർദിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം 11 വരെ മൂന്നുപേരെയും പുണെ ആശുപത്രിയിൽ തുടർന്നും നിരീക്ഷിക്കും.
കപ്പലിൽ ശനിയാഴ്ച മൂന്നുപേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 64 ആയി. രണ്ടു അമേരിക്കക്കാർക്കും ഒരു ചൈനീസ് യുവതിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജപ്പാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരെ കപ്പലിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
യാത്രക്കാരും ജീവനക്കാരുമടക്കം 3700 പേരുള്ള കപ്പലിൽ ഇതുവരെ 280 പേരെയാണ് പരിശോധിച്ചത്. ശനിയാഴ്ച ആറുപേരുടെ ഫലം പുറത്തു വന്നതിലാണ് മൂന്നുപേരുടേത് സ്ഥിരീകരിച്ചത്. കപ്പൽ െഫബ്രുവരി 19വരെ നിരീക്ഷണത്തിനായി യോകോഹാമയിൽ തുടരും.
വൈറസ് സ്ഥിരീകരിച്ചവരിൽ ഒരാളുടെ നില ഗുരുതരമാണ്. കപ്പലിൽ കഴിയുന്നവരിൽ പലരും പ്രായമായവരാണ് എന്നതും ഗുരുതര സ്ഥിതിവിശേഷമാണ്. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെയും നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയവരെയുമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. കപ്പലിൽ ഒറ്റപ്പെട്ട നിലയിൽ കഴിയുന്നവർക്ക് മാനസിക പിന്തുണയടക്കമുള്ളവ നൽകണമെന്ന് ലോകാരോഗ്യ സംഘടന ജപ്പാന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.