ഇന്ത്യയിൽ 581 പേർക്ക്​ കോവിഡ്​; 40 പേർ രോഗമുക്തി നേടി

ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ 581 പേർക്ക് കോവിഡ്​ 19 രോഗം സ്ഥിരീകരിച്ചെന്ന്​ ആരോഗ്യമന്ത്രാലയം. നിലവിൽ 512 പേരാണ്​ ചികിത്സയിലുള്ളത്​. വൈറസ്​ ബാധ സ്ഥിരീകരിച്ചവരിൽ 40 പേർ രോഗമുക്തി നേടി.

മഹാരാഷ്​ട്രയിൽ ഇന്ന്​ അഞ്ചുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 112 ആയി. ഗുജറാത്തിൽ മൂന്നു ബിഹാറിൽ ഒന്നും കോവിഡ്​ പോസിറ്റീവ്​ കേസുകൾ റിപ്പോർട്ട്​ !ചയ്​തിട്ടുണ്ട്​.

തമിഴ്​നാട്ടിൽ മധുര സ്വദേശിയായ 54 കാരൻ കോവിഡ്​ 19 ബാധിച്ച്​ മരിച്ചതോടെ ഇന്ത്യയിലെ മരണസംഖ്യ​ 11 ആയി ഉയർന്നു.
വൈറസ് വ്യാപനം തടയുന്നതിന്​ ഇന്ത്യ 21 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - Coronavirus in India: Total Covid-19 count climbs to 581

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.