അഹ്മദാബാദ്: ഗുജറാത്ത് അഹ്മദാബാദിലെ സബർമതി നദിയിൽ നിന്നെടുത്ത ജലത്തിന്‍റെ സാമ്പിളിൽ കൊറോണ ൈവറസ് സാന്നിധ്യം. കാൻക്രിയ, ചന്ദോള എന്നീ നഗരങ്ങൾക്ക് സമീപത്തെ തടാകങ്ങളിൽനിന്ന് ശേഖരിച്ച ജലസാമ്പിളുകളിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി.
ഗാന്ധിനഗർ ഐ.ഐ.ടി, ജവഹർലാൽ നെഹ്റു സ്കൂൾ ഓഫ് എൻവയോൺമെന്റ് സയൻസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ജല സാമ്പിളുകൾ ശേഖരിച്ചത്.
നദികളിലെയും തടാകങ്ങളിലെയും കൊറോണ വൈറസ് സാന്നിധ്യം അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് െഎ.ഐ.ടി ഗാന്ധിനഗറിലെ പ്രഫസർ മനീഷ് കുമാർ പറയുന്നു.
2019 മുതൽ തുടർച്ചയായി ഇവിടങ്ങളിൽനിന്ന് വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. സബർമതി നദിയിൽനിന്ന് 694 സാമ്പിളുകളും ചന്ദോളയിൽനിന്ന് 594 എണ്ണവും കാൻക്രിയ തടാകത്തിൽനിന്ന് 402 സാമ്പിളുകളും ശേഖരിച്ചു. ജലത്തിലെ കൊറോണ വൈറസ് സാന്നിധ്യം പഠിക്കാനായി രാജ്യമെമ്പാടും ഇത്തരത്തിൽ സാമ്പിളുകൾ ശേഖരിച്ചിരുന്നു. വെള്ളത്തിൽ കൂടുതൽ കാലം ൈവറസുകൾക്ക് നിൽക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ക്ലസ്റ്ററുകൾ തിരിച്ചറിയുന്നതിനായി മലിനജലം പരിശോധിക്കുന്ന ആദ്യ സംവിധാനം കർണാടകയിലെ ബംഗളൂരുവിൽ നടപ്പാക്കിയിരുന്നു.
നേരത്തേ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലും ബിഹാറിലും ഗംഗ നദിയിലൂടെ ഒഴുകിയിരുന്നു. നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇത്തരത്തിൽ നദിയിൽ തള്ളിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.