പട്ന: അഴിമതി ആരോപണങ്ങളിൽ പാർട്ടി വിശദീകരണം ചോദിച്ചതിനെ തുടർന്ന് മുൻ കേന്ദ്രമന്ത്രിയും ജനതാദൾ യുനൈറ്റഡ് നേതാവുമായ ആർ.സി.പി സിങ് ജെ.ഡിയുവിൽനിന്ന് രാജിവെച്ചു. 2013 നും 2022 നും ഇടയിൽ ആർ.സി.പി സിങ് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും വൻതോതിൽ സ്വത്ത് സമ്പാദിച്ചതായി പാർട്ടിപ്രവർത്തകർ ആരോപണമുന്നയിച്ചിരുന്നു.
ഭാര്യയുടെയും രണ്ടു മക്കളുടെയും പേരിൽ 58 ഇടങ്ങളിൽ സ്ഥലം വാങ്ങിയെന്ന പരാതികളിൽ ഒാരോന്നായി വിശദീകരണമാവശ്യപ്പെട്ട് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഉമേഷ് സിങ് കുശ്വാഹയാണ് സിങ്ങിന് കത്ത് നൽകിയത്. ''ജെ.ഡി.യു മുങ്ങുന്ന കപ്പലാണ്. നിതീഷ് കുമാർ ഒരിക്കലും പ്രധാനമന്ത്രിയാവില്ല''- പാർട്ടിയിൽനിന്ന് രാജിവെച്ചശേഷം സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് തന്റെ കൈയിൽ എല്ലാ രേഖകളുമുണ്ടെന്നും ആദായ നികുതി റിട്ടേണിലടക്കം ഇക്കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.