ഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരായ ഗവർണർ ഭഗത് സിങ് കോശ്യാരിയുടെ പരാമർശങ്ങൾ അനുചിതവും ഒഴിവാക്കേണ്ടതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഗവര്‍ണര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമ സ്ഥാപനത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചത്.
പരിഹാസരൂപേണയുള്ള കത്തിൽ ഉദ്ധവ് ഇത്ര പെട്ടെന്ന് മതേതരവാദിയായോയെന്നും ചോദിച്ചിരുന്നു. ഉദ്ധവിെൻറ അയോധ്യ സന്ദർശനമുൾപ്പടെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ധവ് ദേവീ ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഉന്നയിച്ചത്.'ഒരു ഒഴുക്കന്‍ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ഒഴിവാക്കാമായിരുന്നു'-കത്ത് സംബന്ധിച്ച് ഷാ പറഞ്ഞു.
നേരത്തെ കത്തിനെതിരെ നിരവധിപേർ രംഗത്ത്വന്നിരുന്നു. ഗവർണറുടെ പരാമർശങ്ങൾക്കെതിരെ എൻ.സി.പി നേതാവ് ശരദ് പവാർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഗവർണർ ഉപയോഗിച്ച ഭാഷ ഞെട്ടലുണ്ടാക്കുന്നതാണ് പവാർ കത്തിൽ ചൂണ്ടിക്കാട്ടി. ഗവർണറുടെ സ്വതന്ത്രമായ നിരീക്ഷണങ്ങളേയും അഭിപ്രായങ്ങളേയും മാനിക്കുന്നു. മുഖ്യമന്ത്രിയുമായി തെൻറ ആശയങ്ങൾ പങ്കുവെച്ചതിനേയും അഭിനന്ദിക്കുന്നു. പക്ഷേ അദ്ദേഹം ഉപയോഗിച്ച ഭാഷ ഞെട്ടലുണ്ടാക്കുന്നതാണെന്ന് പവാർ കത്തിൽ ചൂണ്ടിക്കാട്ടി.
ഗവർണറെ മാറ്റാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെടുമെന്ന് ശിവസേനയും പറഞ്ഞിരുന്നു. ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയും ഗവർണറും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർ അയച്ച കത്തിലും പാർട്ടിക്ക് അമർഷമുണ്ട്. ഘടകകക്ഷികളുമായുള്ള ചർച്ചക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.