സ്വീഡനിലെ ജീവിതരീതിക്ക്​ കൊറോണയെ നേരിടാനാകുമോ?

വീടിനകത്തിരിക്കണമെന്ന്​ കേൾക്കു​േമ്പാൾ എല്ലാവരും അസ്വസ്​ഥരാകുമെങ്കിലും, 21 കാരി കജ്‌സ വൈക്കിംഗിന്​ ഉ പ്‌സാലയിലെ ത​​​െൻറ ഒറ്റമുറി അപ്പാർട്ട്മ​​െൻറിൽ ഒറ്റക്ക്​ എങ്ങനെ സമയം ചെലവഴിക്കുമെന്ന്​ ഓർത്ത്​ ഒട്ടും വിഷമ ം തോന്നിയിട്ടില്ല. “വീട്ടിൽ തന്നെ കഴിയാൻ ഇഷ്​ടപ്പെടുന്നവരാണ്​ ഞങ്ങൾ​. ഞാൻ എ​​​െൻറ വീട്ടിലിരുന്ന്​ കാര്യങ്ങ ൾ കോർഡിനേറ്റ്​ ചെയ്യുകയും വീട്ടുപണികൾ തീർക്കുകയും കൂടുതൽ പുസ്​തകങ്ങൾ വായിക്കുകയും ചെയ്യുന്നു’’-കജ്‌സ വൈക് കിംഗ് വിശദീകരിക്കുന്നു.

ലോകത്തെ മറ്റ്​ ജനതകളിൽ നിന്ന്​ വ്യത്യസ്​തരായി കുറഞ്ഞ രീതിയിൽ സാമൂഹിക ജീവിതം നയി ക്കുന്നവരാണ്​ സ്വീഡിഷ്​ ജനത. കൊറോണ വൈറസ്​ എന്ന മഹാമാരി പടർന്നുപിടിച്ചതോടെ നിയന്ത്രിതമായ തോതിൽ സാമൂഹിക അട ുപ്പം പുലർത്തുന്ന ജീവതരീതി അവർക്ക്​ അനുഗ്രഹമായി. അമേരിക്കയിലും ഇറ്റലിയിയുമുൾപ്പെടെ മരണനിരക്ക്​ ആയിരങ്ങളും രോഗബാധിതരുടെ എണ്ണം ലക്ഷങ്ങളും ആയപ്പോഴും കൊറോണ പടർന്നു പിടിക്കാതെ നിയന്ത്രിക്കാൻ സ്വീഡന്​ കഴിഞ്ഞു. ഇതുവരെ 3,700 പേർക്കാണ്​ ഇവിടെ അസുഖം ബാധിച്ചത്​​. 110 പേർ മരിക്കുകയും ചെയ്​തു.

സ്വീഡനി​െല യുവാക്കളിൽ പകുതിലധികം പേരും വൈക്കിംഗിനെപ്പോലെ ഒറ്റക്ക്​ കഴിയുന്നവരാണ്​. ഇവി​െട മാതാപിതാക്കളിൽ നിന്നും മാറി താമസിക്കുന്നതിനുള്ള സാധാരണ പ്രായം 18 ഉം 19 ഉം ഒക്കെയാണ്​. ഇറ്റലി, സ്പെയിൻ എന്നിവയുൾപ്പെടെയുള്ള ഏറ്റവും കൂടുതൽ പേർ മരിച്ച രാജ്യങ്ങളിലെല്ലാം തന്നെ സ്വീഡന്​ വിപരീതമായി കുടുംബാംഗങ്ങൾ ഒരേ മേൽക്കൂരക്ക്​ കീഴിൽ ഒത്തുകൂടുന്നത് വളരെ സാധാരണമാണ്. അതുകൊണ്ട്​ തന്നെ അണുവ്യാപനം എളുപ്പത്തിൽ സാധ്യമായി.

‘‘സ്വീഡനിലെ ഏറ്റവും വലിയ നഗരമായ സ്റ്റോക്ക്ഹോമിൽ താമസിക്കുന്നതിൽ പകുതിലധികവും അവിവാഹിതരാണ്​, ഇത് വൈറസ്​ വ്യാപനത്തി​​​െൻറ വേഗത അൽപ്പം കുറയ്ക്കും. നിങ്ങൾക്ക് നിരവധി തലമുറകളുള്ള ഒരു കുടുംബമുണുള്ളതെങ്കിൽ, തീർച്ചയായും അണു വ്യാപനത്തിൽ നിങ്ങളും പങ്കാളിയാവുകയാണ്​’’- ഉപ്‌സാല സർവകലാശാലയിൽ പകർച്ചവ്യാധികളെ കുറിച്ച്​ പഠനം നടത്തുന്ന വിഭഗത്തിൽ പ്രൊഫസറായ ജോർൺ ഓൾസൻ പറയുന്നു.

സ്വീഡിഷുകാർ പൊതു ഇടങ്ങളിലായിരിക്കു​േമ്പാൾ പ്രത്യേക രീതിയിലാണ്​ പെരുമാറു​ന്നതെന്നും ഇവർ വിശദീകരിക്കുന്നു. പൊതുഗതാഗതത്തിൽ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, കടകളിലോ കഫേകളിലോ അപരിചിതരുമായി സംസാരിച്ച്​ കൂട്ടം കൂടി ഇരിക്കാതിരിക്കുക എന്നതെല്ലാം ഇവിടെ സാധാരണമാണ്​.

‘‘കൊറോണ വൈറസ് പടരുന്നതിന്​ മുമ്പ്​ തന്നെ സാമൂഹിക അകലം പാലിക്കുകയെന്ന സംസ്​കാരം​ സ്വീഡൻ സ്വീകരിച്ചിട്ടുണ്ട്​’’- സംസ്കാരിക വിഷയങ്ങളിൽ എഴുതുന്ന ലോല അക്കിൻമെയ്ഡ് ആർക്കസ്ട്രോം പറയുന്നു. “ ചെറിയ തലവേദനയുടെ സൂചനയുണ്ടെങ്കിൽ പോലും സ്വീഡിഷ്​ പൗരൻമാർ വീട്ടിൽ തന്നെ ഇരിക്കും”. അതിനാൽ കൊറോണ വൈറസ് ലക്ഷണമുണ്ടെങ്കിലും അവരിലൂടെ അത്​ പകരാനുള്ള സാധ്യത വളരെ കുറവാണ്​. വൻകിട കമ്പനികൾ പോലും രോഗം വന്നാൽ അത്​ പടരാതിരിക്കാൻ അവധി അനുവദിക്കും. ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ പോലും അവധിയെടുക്കാൻ തൊഴിലുടമകൾ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വീഡൻ ഉദാരമായി മെഡിക്കൽ അനുകൂല്യങ്ങൾ നൽകുന്നുണ്ട്​ - ലോല വിശദീകരിക്കുന്നു.

കൊറോണയെ നേരിടൽ സ്വന്തം ഉത്തരവാദിത്വം

കൊറോണ വൈറസിനെ നേരിടാനുള്ള സ്വീഡൻെറ ഒൗദ്യോഗിക പരിശ്രമങ്ങൾ വിവാദമുയർത്തുന്നുണ്ട്​. അയൽരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, പൊതു അധികാരികൾ കർശനമായ നടപടികൾ ഒഴിവാക്കുന്നുവെന്നതാണ്​ വിമർശനം. 16 വയസിന് താഴെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകൾ പോലും അടച്ചിട്ടില്ല. മിക്ക ഷോപ്പുകളും തുറന്നിരിക്കുന്നു. 50-ലധികം ആളുകൾക്കുള്ള എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ടെങ്കിലും പബ്ബുകളും ഹോട്ടലുകളും സേവനം തുടരുന്നു. ഇപ്പോഴും ഹോട്ടലുകളിലിരുന്ന്​ ഭക്ഷണം കഴിക്കാം.

വൈറസ്​ വ്യാപനം മന്ദഗതിയിലാക്കുന്നതിന് അധികാരികളുടെ ഉപദേശം പിന്തുടരാനും കൂട്ടായ ഉത്തരവാദിത്വം ഏറ്റെടുക്കാനും സർക്കാർ ജനങ്ങളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. സാധ്യമാകുന്നവരെല്ലാം വീട്ടിൽ നിന്ന് ജോലിചെയ്യ​ുക, അസുഖമുള്ളവരും 70 വയസിനു മുകളിലുള്ളവരും സമ്പർക്കവിലക്ക്​ തുടരുക, അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ്​ സർക്കാർ നൽകിയിരിക്കുന്നത്​.

“മുതിർന്ന പൗരൻമാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം. പരിഭ്രാന്തിയോ കിംവദന്തികളോ പ്രചരിപ്പിക്കരുത് ” -പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വെൻ വൈറസ്​ വ്യാപനത്തി​​​െൻറ ആരംഭത്തിൽ രാജ്യത്തെ അഭിസംബാധന ചെയ്​തു നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. “ഈ പ്രതിസന്ധിയിൽ ആരും തനിച്ചല്ല, പക്ഷേ ഓരോ വ്യക്തിക്കും കനത്ത ഉത്തരവാദിത്വമുണ്ട്.”

ഇതുവരെയുള്ള പൊതുജനങ്ങളുടെ പ്രതികരണം രാജ്യത്തോടുള്ള പ്രതിബന്ധതയുടെ സൂചനയാണെന്ന്​ ​രാഷ്​്ട്രീയ നിരീക്ഷകർ പറയുന്നു. രാജ്യവ്യാപകമായി നടത്തിയ സർവേയിൽ ഭൂരിഭാഗം പൗരൻമാരും പ്രധാനമന്ത്രിയുടെ പ്രസംഗം നിരീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച സബ്‌വേയിലും യാത്രാ ട്രെയിനുകളിലും യാത്രക്കാരുടെ എണ്ണം 50 ശതമാനം കുറഞ്ഞുവെന്ന് സ്റ്റോക്ക്ഹോമിലെ പൊതുഗതാഗത കമ്പനിയായ എസ്‌.എൽ സാക്ഷ്യപ്പെടുത്തുന്നു. മൂന്നിലൊന്ന് സ്വീഡിഷുകാർ മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുന്നുണ്ട്​.

എന്നാൽ എല്ലാ പൗരൻമാരും വൈറസ്​ ബാധയെ ഗൗരവമായി എടുക്കുന്നില്ലെന്നും ആരോപണമുണ്ട്​. “ധാരാളം ആളുകൾ ഇപ്പോഴും 50 അതിഥികളുമായി ജന്മദിന പാർട്ടികൾ നടത്തുന്നതും ക്ലബ്ബിൽ ഒത്തുചേരുന്നതും സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടന്ന്​ കാജസ്​ വൈക്കിംഗ് പറയുന്നു.

“തനിക്കറിയാവുന്ന ഭൂരിഭാഗം ആളുകളും ഇപ്പോൾ ജോലി ചെയ്യുന്നു, പിന്നെ വീട്ടിലിരിക്കുന്നു. കുറേയധികം പേർ വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നു. തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കി രണ്ടോ മൂന്നോ ഗ്രൂപ്പുകളായി പബ്ബിൽ പോകുന്നവരുമുണ്ട്​. എന്നാൽ അവർ പോലും അകലം പാലിച്ച്​ സ്വന്തം ഉത്തരവാദിത്വം നിറവേറ്റാൻ ശ്രമിക്കുകയാണ്” - സ്റ്റോക്ക്ഹോമിലെ ടെലിവിഷൻ ഷോ നിർമാതാവായ ക്രിസ്റ്റോഫർ കാരിംഗർ കൂട്ടിച്ചേർക്കുന്നു.

യൂറോപ്യൻ യൂനിയനിലെ ഏറ്റവും നൂതനമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് സ്വീഡൻ. സ്വീഡിഷ് ഇന്റർനെറ്റ് ഫൗണ്ടേഷൻെറ കണക്കനുസരിച്ച്, മൂന്നിൽ രണ്ട് പേർ ഇതിനകം വീട്ടിൽ നിന്ന് ഓൺലൈനിൽ ജോലിചെയ്യുന്നു. നിയന്ത്രിതമായ ജനസംഖ്യയുള്ള രാജ്യമെന്നതും കൊറോണയുമായുള്ള യുദ്ധത്തിൽ സ്വീഡന്​ പ്രതീക്ഷയാണ്​ നൽകുന്നത്​.

Tags:    
News Summary - Could the Swedish lifestyle help fight coronavirus? - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.