പട്ന: ബിഹാറിലെ അരാരിയ ജില്ലയിലെ താരാബാരിയിൽ ഭർത്താവും പ്രായപൂർത്തിയാകാത്ത ഭാര്യയും പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തുവെന്നാരോപിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ കത്തിച്ചു.
ഭാര്യയുടെ മരണത്തിന് ശേഷം ഭാര്യാ സഹോദരിയെ യുവാവ് വിവാഹം കഴിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇവർ വിവാഹിതരായത്. ഇന്ത്യയിൽ സ്ത്രീകൾക്ക് വിവാഹിതരാകാനുള്ള നിയമപരമായ പ്രായം പതിനെട്ട് ആയതിനാൽ വ്യാഴഴ്ച ഉച്ചയോടെ പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. കസ്റ്റഡിയിൽ വെച്ച് പൊലീസ് മർദിച്ചതിനെ തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.
മരണ വാർത്ത പുറത്ത് വന്നതോടെ നാട്ടുകാർ പൊലീസ് സ്റ്റേഷൻ അടിച്ച് തകർത്ത ശേഷം കത്തിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസിന്റെ അനാസ്ഥ മൂലമാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.