ലഖ്നോ: സ്വന്തം രക്തത്തിൽ പിറന്ന പൊന്നുമോനെ ഒരു വ്യാപാരിക്ക് വിൽപന നടത്തി ഉത്തർ പ്രദേശിലെ ദമ്പതികൾ. കനൗജ് ജില്ലയിലെ ഈ ദമ്പതികൾ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനാണ് തങ്ങളുടെ നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റത്. കുഞ്ഞിെൻറ മുത്തച്ഛൻ കോട്വാലിപൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്.
മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെയാണ് വിൽപന നടത്തിയതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിേപ്പാർട്ടു ചെയ്തു. ഗുർസഹായ്ഗഞ്ചിൽനിന്നുള്ള ബിസിനസുകാരനാണ് കുഞ്ഞിനെ വില കൊടുത്ത് വാങ്ങിയത്. കാർ വാങ്ങാനാണ് മകനെ വിറ്റതെന്ന് ചോദ്യം ചെയ്യലിനിടെ ദമ്പതികൾ പൊലീസിനോട് വെളിപ്പെടുത്തി.
'കുഞ്ഞ് ഇപ്പോഴും ബിസിനസുകാരെൻറ കൈവശമാണുള്ളതെന്ന് പൊലീസ് ഇൻസ്പെക്ടർ ശൈലേന്ദ്ര കുമാർ മിശ്ര പറഞ്ഞു. ദമ്പതികൾ ഈയിടെ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയതായും ഇൻസ്പെക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.