ന്യൂഡൽഹി: നിർഭയയുടെ അമ്മ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ഡൽഹി കോടതിയിൽ നാടകീയ രംഗങ്ങൾ. പ്രതികളിലൊരാളാ യ മുകേഷ് സിങ്ങിൻെറ അമ്മ നിർഭയയുടെ മാതാവിന് സമീപമെത്തി തൻെറ മകനോട് ക്ഷമിക്കണമെന്ന് ആപേക്ഷിക്കുകയായിരുന ്നു. നിർഭയയുടെ അമ്മയുടെ സാരിയിൽ പിടിച്ചായിരുന്നു അപേക്ഷ.
എന്നാൽ, തനിക്ക് ഒരു മകളുണ്ടായിരുന്നെന്നും അവൾക്ക് സംഭവിച്ചതെന്തെന്ന് അറിയില്ലേയെന്നുമായിരുന്നു മുകേഷ് സിങ്ങിൻെറ അമ്മയോടുള്ള നിർഭയയുടെ മാതാവിെൻറ മറുചോദ്യം. അതല്ലൊം തനിക്ക് എങ്ങനെ മറക്കാൻ കഴിയുമെന്നും നിർഭയയുടെ അമ്മ ചോദിച്ചു. ഇതിനിടെ ഇരുവരോടും നിശബ്ദരായിരിക്കാൻ കേസ് പരിഗണിച്ച ജഡ്ജി ആവശ്യപ്പെട്ടതോടെയാണ് സംഭാഷണം അവസാനിച്ചത്.
മകള്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട നാലു പേരെയും തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും പ്രതികള്‍ക്കെതിരെ മരണ വാറൻറ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടാണ് നിർഭയയുടെ അമ്മ കോടതിയിൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.