ലഖ്നോ: തെരഞ്ഞെടുപ്പ് വേളയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രക്ഷുബ്ധ സാഹചര്യം ഉണ്ടായാല്‍ അത് തടയാന്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് അലഹബാദ് ഹൈകോടതി. അജ്മല്‍ ഖാന്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയിലാണ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ഇക്കാര്യം ചോദിച്ച് നോട്ടീസ് അയച്ചത്.
യു.പിയിലെ തെരഞ്ഞെടുപ്പ് വേളയില്‍ മതത്തിന്‍െറ അടിസ്ഥാനത്തില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും ഏജന്‍റുകളും അവരുടെ സ്ഥാനാര്‍ഥികളുടെ അനുവാദത്തോടെ അഭ്യര്‍ഥനകളും ചിത്രീകരണങ്ങളും സാമൂഹിക മാധ്യമങ്ങളിലടക്കം നടത്തുന്നതായി ഹരജിക്കാരന്‍ ആരോപിക്കുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വന്‍നാശങ്ങള്‍ക്ക് ഇടയാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.