ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിനിടെ രാംലീല മൈതാനത്ത് മുസ്ലിം യുവാവിനെ വെടിവെച്ചുകൊന്ന് കത്തിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ ഡൽഹി കോടതി കുറ്റം ചുമത്തി. ഡൽഹിയിലെ കറാവൽ നഗർ സ്വദേശിയായ മുഹമ്മദ് അൻവറിനെ വീടിന് സമീപം രാംലീല മൈതാനത്ത് വെടിവെച്ച് വീഴ്ത്തിയശേഷം തീകൊളുത്തുകയായിരുന്നു.
വ്യത്യസ്ത സമുദായക്കാരനായതിെൻറ പേരിലായിരുന്നു കൊലെയന്നും കാലിെൻറ ചെറിയ ഭാഗം മാത്രമാണ് ബാക്കി ലഭിച്ചതെന്നും ഡൽഹി പൊലീസ് തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ലഖ്പത് റജോറ, യോഗേഷ്, ലളിത്, കുൽദീപ് എന്നിവർ ചേർന്നാണ് കൃത്യം നടത്തിയത്. എല്ലാവരുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ച് ഉറപ്പുവരുത്തിയതായി കോടതി വ്യക്തമാക്കി. കൊലപാതകവും കൊള്ളിവെപ്പുമാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
സാക്ഷിമൊഴികൾ ശേഖരിക്കുന്നതിൽ പൊലീസ് അലംഭാവം കാണിച്ചതായി കോടതി നിരീക്ഷിച്ചു. എന്നാൽ, ജനം ഭീതിയിലായിരുന്നതും മൊഴി നൽകാനുള്ള ധൈര്യം കുറഞ്ഞതും വൈകാൻ കാരണമാകാമെന്നും അഡീഷനൽ സെഷൻസ് ജഡ്ജി പറഞ്ഞു.
2020 ഫെബ്രുവരി 25നാണ് മുഹമ്മദ് അൻവറിെന വീട്ടിൽ കയറിയശേഷം ആക്രമികൾ പുറത്തെത്തിച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. വീട് കൊള്ളയടിച്ച ശേഷം ചുട്ടുചാമ്പലാക്കിയ സംഘം അവിടെയുണ്ടായിരുന്ന 17 ആടുകളെ കൊണ്ടുപോവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.