തൂത്തുക്കുടി: തമിഴ്നാട് ബി.െജ.പി അധ്യക്ഷ തമിളിസൈ സൗന്ദർരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തൂത്തുക്കുടി മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
ചെന്നൈ-തൂത്തുക്കുടി വിമാനത്തിൽ വെച്ച് ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം വിളിച്ച ലോയിസ് സോഫിയയെന്ന സഹയാത്രികയെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ സോഫിയയുടെ പിതാവിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
സെപ്തംബർ മൂന്നിനായിരുന്നു സംഭവം. വിമാനത്തിൽ വെച്ച് ‘ഫാഷിസ്റ്റ് ബി.ജെ.പി സർക്കാർ മൂർദ്ധാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ച സോഫിയയെ വിമാനത്തിലെ യാത്രക്കാരിയായ തമിളിസൈ സൗന്ദർരാജനും സഹപ്രവർത്തകരും ചേർന്ന് കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും മോശമായ പദപ്രയോഗങ്ങൾ നടത്തി അപമാനിക്കുകയുമായിരുന്നു.
സംഭവത്തിൽ തമിളിസൈ സൗന്ദർരാജെൻറ പരാതിയിൽ സോഫിയയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് അവരെ നിരുപാധിക ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.