സംസ്ഥാനങ്ങൾക്കുള്ള കൊവാക്സിൻ വിലയും കുറച്ചു

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന് വില കുറച്ചതിന് പിന്നാലെ സംസ്ഥാനങ്ങൾക്കുള്ള കൊവാക്സിന്‍റെയും വില കുറച്ചു. സംസ്ഥാനങ്ങൾക്ക് കൊവാക്സിൻ ഡോസ് ഒന്നിന് 400 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.

നേരത്തെ, ഡോസിന് 600 രൂപ നിരക്കിലാണ് സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകുകയെന്നാണ് ഭാരത് ബയോടെക് പ്ര‍ഖ്യാപിച്ചിരുന്നത്. സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപ നിരക്കിലാണ് നൽകുക. വാക്സിന് ഉയർന്ന വില ഈടാക്കിയതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.

നേരത്തെ, സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് വാക്സിന്‍റെയും വില കുറച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് 400 രൂപ നിരക്കിൽ നൽകുമെന്നറിയിച്ച വാക്സിൻ വില 300 രൂപയായാണ് കുറച്ചത്. കേന്ദ്ര സർക്കാറിന് 150 രൂപ നിരക്കിലാണ് വാക്സിൻ നൽകുന്നത്. 

Tags:    
News Summary - covaxin price reduced to 400 for states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.