മുംബൈ: മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 36,000ലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,952 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 111 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ മാത്രം 5,504 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർശന നിയന്ത്രണങ്ങൾക്കിടയിലും ദിവസങ്ങളായി മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
മുംബൈയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. ആശുപത്രികളിൽ 13,773 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് നിലവിലുള്ളത്. ഇത് 21,000മാക്കി ഉയർത്താനാണ് ശ്രമം. അടുത്ത 15 ദിവസത്തിനുള്ളിൽ ടെസ്റ്റുകളുടെ എണ്ണം പരാമവധി വർധിപ്പിക്കാനും നീക്കമുണ്ട്.
നവംബർ ആറിന് ശേഷം ഇതാദ്യമായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നിരുന്നു. മഹാരാഷ്ട്രയിലാണ് കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.