മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ്19 ബാധിച്ചവരുടെ എണ്ണം 300 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 പേർക്കാണ് കോവിഡ് സ ്ഥീരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 302 ആയി. ആദ്യമായാണ് രാജ്യത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
തലസ്ഥാന നഗരമായ മുംബൈയിൽ 59 പേരാണ് ചികിത്സയിലുള്ളത്. അഹമ്മദ്നഗർ, പൂനെ, താനെ, കല്യാൺ-ഡോംബിവ്ലി, നവി മുംബൈ, വശി വിരാർ എന്നിവടങ്ങളിൽ നിന്നുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 227 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് വൈറസ് ബാധയുള്ളവരുടെ എണ്ണം 1,251 ആയി. ഇതുവരെ 32 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.