ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് േകസുകളുടെ എണ്ണം അരലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 53,476 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ-31,855 പേർക്ക്. പഞ്ചാബിൽ 2,613, കേരളം 2,456 എന്നിങ്ങനേയും രോഗം റിപ്പോർട്ട് ചെയ്തു. ഇരട്ട ജനിതകമാറ്റം വന്ന കോവിഡ് മഹാരാഷ്ട്രയിയിൽ 206 ഉം ഡൽഹിയിൽ ഒമ്പതും സാമ്പിളുകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും പുതിയ വകഭേദത്തിെൻറ സാന്നിധ്യമുള്ളതായാണ് കണ്ടെത്തി.
അതിനിടെ, വാക്സിന് കയറ്റുമതിക്ക് ഇന്ത്യ താൽകാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്ത് ആഭ്യന്തര ഉപയോഗത്തിെൻറ ആവശ്യകത കണക്കിലെടുത്താണ് നിയന്ത്രണം. ലോകാരോഗ്യ സംഘടന പിന്തുണക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 64 രാജ്യങ്ങളിലേക്ക് നടത്തിയിരുന്ന കയറ്റുമതിയെ ഇത് ബാധിക്കുമെന്ന് യൂനിസെഫ് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ദരിദ്ര രാജ്യങ്ങള്‍ക്കുള്ള വാക്സിന് വിതരണം എത്രയും വേഗം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര സംഘടനകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കും കത്തു നല്‍കിയിട്ടുണ്ടെങ്കിലും മറുപടി നല്‍കിയിട്ടില്ല.
അേതസമയം, ഏപ്രില്‍ രണ്ടാം വാരത്തോടെ ഇന്ത്യയിലെ കോവിഡ് വ്യാപനനിരക്ക് മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യുടെ 28 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണും മറ്റും നിയന്ത്രണങ്ങളും കാര്യക്ഷമമായി വൈറസ് വ്യാപനത്തെ തടഞ്ഞുനിര്ത്തിയിട്ടില്ലെന്നും വാക്സിനേഷന് നല്‍കുന്നതിെൻറ തോത് ഇരട്ടിപ്പിച്ചാല്‍ മാത്രമേ കഴിയൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും മറ്റു നിയന്ത്രണങ്ങളും മൂലം വ്യവസായ രംഗത്ത് ഉണ്ടായ ഇടിവ് അടുത്ത മാസം മുതല്‍ പ്രകടമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.