സൂറത്ത്(ഗുജറാത്ത്): കോവിഡിനെതുടർന്ന് സ്വർണപണിക്കാർ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങിയതോടെ സൂറത്തിലെ സ്വർണ വ്യാപാരികൾ പ്രതിസന്ധിയിൽ. സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞതും വ്യാപാരികൾക്ക് തിരിച്ചടിയായിട്ടുണ്ട്.
70 ശതമാനത്തോളം തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിക്കഴിഞ്ഞെന്ന് സൂറത്ത് ജ്വല്ലറി അസോസിയേഷൻ സെക്രട്ടറി വിജയ് മാങ്കുക്കിയ പറഞ്ഞു.‘കൂടുതൽ തൊഴിലാളികളും വെസ്റ്റ് ബംഗാളിൽ നിന്നുള്ളവരായിരുന്നു. തൊഴിലാളികളുടെ കുറവും സ്വർണത്തിന് ആവശ്യവും കുറഞ്ഞതും ഞങ്ങളുടെ വരുമാനത്തെ ബാധിച്ചു. ഈ സാഹചര്യം നീണ്ടുപോവുകയാണെങ്കിൽ ജ്വല്ലറികൾ അടച്ചുപൂട്ടേണ്ടിവരും’ -അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ കോവിഡ് ബാധിച്ച് 2024 പേരാണ് മരിച്ചത്. 40155 കേസുകളാണ് റിപോർട്ട് ചെയ്തത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.