കോവിഡ്​ 19; ഇൻഫോസിസി​െൻറ ബംഗളൂരുവിലെ കെട്ടിടം ഒഴിഞ്ഞു

ബംഗളൂരു: ആഗോള സോഫ്​റ്റ്​വെയർ ഭീമൻമാരായ ഇൻഫോസിസി​​െൻറ​ ബംഗളൂരിവിലെ ഒരു കെട്ടിടം ഒഴിഞ്ഞു. ബംഗളൂരുവിലെ ഒരു ജീവനക്കാരന്​ കോവിഡ്​ 19 വൈറസ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ തീരുമാനം.

ബംഗളൂരുവിലെ കാമ്പസി​ൽ ഒരു ഡസനോളം കെട്ടിടങ്ങൾ ഇൻഫോസിസിനുണ്ട്​. ഇതിലെ ഐ.ഐ.പി.എം കെട്ടിടമാണ്​ പ്രതിരോധ നടപടികളുടെ ഭാഗമായി ഒഴിഞ്ഞത്​. ഈ കെട്ടിടത്തിൽ ജോലി ചെയ്​തിരുന്ന ​ജീവനക്കാരനാണ്​ രോഗം സ്​ഥിരീകരിച്ചത്​.

അതേസമയം പ്രതിരോധ നടപടികളുടെ ഭാഗമായാണ്​ നടപടിയെന്നും ടെക്കികൾ ഭയ​പ്പെടേണ്ട സാഹചര്യമില്ലെന്നും ഐ.ടി തലവൻ ഗുരുരാജ്​ ദേശ്​പാണ്ഡെ അറിയിച്ചു.

Tags:    
News Summary - Covid 19 - Infosys Vacates Building In Bengaluru - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.