കോവിഡിൽ രാജ്യത്ത്​ അഞ്ചാമത്തെ മരണം: മരിച്ചത്​ ചികിത്സയിലായിരുന്ന വിദേശി

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്​ഥാനിലെ ജയ്​പൂരിൽ ചികിത്സയിലുണ്ടായിരുന്ന ഇറ്റാലിയൻ പൗരനാണ്​ വെള്ളിയാഴ്​ച മരിച്ചത്​. കോവിഡ്​ ബാധിച്ച്​ രാജസ്​ഥാനിലെ ആദ്യമരണമാണിത്​. ജയ്​പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.

​വ്യാഴാഴ്​ച പഞ്ചാബിൽ 72 കാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. ജർമനിയിൽനിന്നും ഇറ്റലി വഴി മാർച്ച്​ ഏഴിന്​ ഇന്ത്യയിലെത്തിയയാളാണ്​ കഴിഞ്ഞദിവസം മരിച്ചത്​. രാജ്യത്ത്​ 200 ഓളം പേർക്ക്​ ഇതുവരെ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - Covid 19 -Italian tourist dies in Jaipur -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.