ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി യു.പി

ലഖ്‌നൗ: ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി ഉത്തർപ്രദേശ്​ സർക്കാർ. ലഖ്‌നൗ, ഗോരഖ്​പൂർ, മീററ്റ്, സഹ്‌റാൻപൂർ എന്നിവ ഒഴികെയുള്ള 71 ജില്ലകളിൽ നിന്ന്​​ ലോക്​ഡൗൺ നിയന്ത്രണങ്ങൾ നീക്കി. 600 ൽ അധികം ആക്റ്റീവ് കേസുകൾ ഉള്ള ജില്ലകളിലാണ്​ നിയന്ത്രണങ്ങൾ തുടരുന്നത്​.

അതെ സമയം ശനിയും ഞായറും വാരാന്ത്യ ലോക്​ഡൗൺ സംസ്ഥാനത്ത് തുടരും. നിയന്ത്രണങ്ങൾ തുടരുന്ന ജില്ലകളിൽ മാറ്റം വേണമോ എന്നതിനെ കുറിച്ച്​ ചൊവ്വാഴ്​ച നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന്​​ സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്​. 36 ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് കേസുകൾ ഒറ്റ അക്കത്തിലേക്കെത്തിയിരുന്നു.

നിലവിൽ സംസ്ഥാനത്ത് 17,900 കൊറോണ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1165 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പോസിറ്റീവ് നിരക്ക് ഇപ്പോൾ 0.4 ശതമാനമാണ്. ഇതിനൊപ്പം 2 കോടിയിലധികം ആളുകൾക്ക് വാക്​സിനേഷൻ നൽകിയതായും അധികൃതർ അറിയിച്ചു.

Tags:    
News Summary - COVID-19 lockdown restrictions lifted from all districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.