രാജ്യത്ത്​ 200ഓളം കോവിഡ്​ ബാധിതർ; ലഖ്​നോവിൽ പുതുതായി നാലുപേർക്ക്​ കൂടി രോഗബാധ

ലഖ്​നോ: ലഖ്​നോവിൽ നാലുപേർക്ക്​ കൂടി പുതുതായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ഇതോടെ ഉത്തർപ്രദേശിലെ രോഗബാധിത രുടെ എണ്ണം ഒമ്പതായി ഉയർന്നു. യു.പി​െയ കൂടാതെ വെള്ളിയാഴ്​ച പഞ്ചാബിലും പശ്ചിമ ബംഗാളിലും പുതുതായി രോഗബാധ കണ്ടെത ്തിയിട്ടുണ്ട്​.

യു​.കെയിൽനിന്നും മടങ്ങിയെത്തില 69കാരിക്കാണ്​ പഞ്ചാബിലെ മൊഹാലിയിൽ പുതുതായി രോഗബാധ സ്​ഥിരീകരിച്ചത്​. ഇതോടെ പഞ്ചാബിലെ രോഗബാധിതരുടെ എണ്ണം മൂന്നായി.

പശ്ചിമബംഗാളിൽ വെളളിയാഴ്​ച രണ്ടാമത്തെയാൾക്കും ​േകാവിഡ്​ ബാധ സ്​ഥിരീകരിച്ചു. യു.കെയിൽനിന്നും തിരികെ എത്തിയാൾക്കാണ്​ രോഗബാധ കണ്ടെത്തിയത്​.

രാജ്യത്തെ രോഗബാധിതരുടെ എണ്ണം 200നോട്​ അടുത്തു. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യാതിർത്തികളെല്ലാം അടച്ചിട്ടു. 65 വയസിന്​ മുകളിലുള്ള​വരോടും 10 താഴെയുള്ള കുട്ടികളോടും പുറത്തിറങ്ങരുതെന്ന കർശന നിർദേശവും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്​.

കർണാടകയിൽ കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്നതിനെ തുടർന്ന്​ രണ്ടാഴ​്​ചത്തേക്ക്​ കോടതി അടച്ചിടാൻ​ ബംഗളൂരുവിലെ അഡ്വ​​േക്കറ്റ്​സ് അസോസിയേഷൻ ഹൈകോടതിക്ക്​ കത്തയച്ചു. രണ്ടാഴ്​ചത്തേക്ക്​ കോടതി അടച്ചിടാൻ ആവശ്യപ്പെട്ട്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസിനാണ്​ കത്തയച്ചത്​.


Tags:    
News Summary - Covid 19- Lucknow, West Bengal, Punjab confirm new cases -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.