ന്യൂഡൽഹി: ഇന്ത്യയിൽ പടർന്നു പിടിച്ച കോവിഡിെൻറ ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷീൽഡ് വാക്സിെൻറ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തൽ. കേന്ദ്രസർക്കാറിൻറ കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർപേഴ്സൺ ഡോ.എൻ.കെ അറോറയാണ് ഇക്കാര്യം അറിയിച്ചത്. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് നിഗമനത്തിലെത്തിയത്.
ആയിരക്കണക്കിന് സാമ്പിളുകൾ പരിശോധിച്ചാണ് വെല്ലുർ മെഡിക്കൽ കോളജ് പഠനം നടത്തിയത്. ഒറ്റ ഡോസ് 61 ശതമാനം ഫപ്രാപ്തി നൽകുേമ്പാൾ രണ്ട് ഡോസുകൾ ഇത് 65 ശതമാനമാക്കി വർധിപ്പിക്കും. കോവിഷീൽഡ് വാക്സിെൻറ രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള കുറക്കണോയെന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്സിൻ ഇടവേള നാല് മുതൽ ആറാഴ്ചയിൽ നിന്ന് 12 മുതൽ 16 ആഴ്ചയായി ദീർഘിപ്പിച്ചത്. ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ അഭിപ്രായം ഇക്കാര്യത്തിൽ കേട്ടില്ലെന്ന വാദം അദ്ദേഹം തള്ളി. വാക്സിൻ ഇടവേള വർധിപ്പിക്കുന്നത് ഫലപ്രാപ്തി കൂട്ടുമെന്നാണ് നിഗമനം. ഇതുസംബന്ധിച്ച് യു.കെയിൽ ഉൾപ്പടെ പഠനം നടന്നിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.