ചെന്നൈ: തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 11 പേർ മരിച്ചു. 1162 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 23,495 ഉം മരിച്ചവരുടെ എണ്ണം 176ഉം ആയി.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. 67,655 രോഗികളുള്ള മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ഇവിെട 2,286 പേരാണ് ഇതിനകം മരിച്ചത്.
19,844 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയും 16,794 രോഗികളുള്ള ഗുജറാത്തുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ഡൽഹിയിൽ 473 പേരും ഗുജറാത്തിൽ 1,038 പേരും ഇതുവരെ മരിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 8,392 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,90,535 ആയി. 5,394 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.