സ്​ഫുട്​നിക്​ അഞ്ച്​ കോവിഡ്​ വാക്​സി​െൻറ പരീക്ഷണം ഇന്ത്യയിൽ നടത്തും; ഡി.സി.ജി.ഐ അനുമതി

ന്യൂഡൽഹി: റഷ്യയുടെ കോവിഡ്​ വാക്​സിൻ സ്​ഫുട്​നിക്​ അഞ്ചി​െൻറ പരീക്ഷണം ഇന്ത്യയിൽ നടത്താൻ ഡ്രഗ്​ കൺട്രോളർ ജനറലി​െൻറ അനുമതി. ഡോ.റെഡ്ഡി ഗ്രൂപ്പി​നാണ്​ രണ്ടാംഘട്ട പരീക്ഷണം നടത്താൻ അനുമതി നൽകിയത്​. നേരത്തെ വാക്​സിൻ പരീക്ഷണത്തിന്​ ഏജൻസി അനുമതി നിഷേധിച്ചിരുന്നു.

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാവും വാക്​സിൻ പരീക്ഷണം നടത്തുകയെന്ന്​ ഡോ.റെഡ്ഡി ഗ്രൂപ്പ്​ അറിയിച്ചിട്ടുണ്ട്​. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളിൽ വാക്​സിൻ പരീക്ഷണം നടത്തു​േമ്പാഴുണ്ടാവുന്ന പ്രശ്​നങ്ങളെ കുറിച്ച്​ ഡി.സി.ജി.ഐ ആശങ്കയറിയിച്ചിരുന്നു.

സ്​ഫുട്​നിക്​ അഞ്ച്​ വാക്​സിൻ കുറഞ്ഞ ആളുകളിലാണ്​ റഷ്യയിൽ പരീക്ഷണം നടത്തിയത്​. തുടർന്ന്​ വാക്​സിന്​ റഷ്യൻ സർക്കാർ പെ​ട്ടെന്ന്​ തന്നെ അംഗീകാരം നൽകുകയായിരുന്നു. 40,000 പേരിൽ വാക്​സി​െൻറ മൂന്നാംഘട്ട പരീക്ഷണമാണ്​ ഇപ്പോൾ റഷ്യയിൽ നടക്കുന്നത്​.

കഴിഞ്ഞ സെപ്​റ്റംബറിലാണ്​ വാക്​സിൻ പരീക്ഷണം നടത്താൻ റെഡ്ഡി ഗ്രൂപ്പുമായി റഷ്യൻ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ട്​ കരാറൊപ്പിട്ടത്​. ഇന്ത്യയിൽ സ്​ഫുട്​നിക്​ അഞ്ചി​െൻറ 100 മില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ്​ റഷ്യയുടെ പദ്ധതി. 

Tags:    
News Summary - Covid-19 vaccine: Sputnik V to undergo trial in India, Dr Reddy’s gets DCGI approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.