ന്യൂഡൽഹി: രാജ്യത്ത് കോവിഡിെൻറ രണ്ടാം തരംഗം രൂക്ഷമായതോടെ മനസാക്ഷിയെ മരവിപ്പിക്കുന്ന ധാരാളം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഉത്തർപ്രദേശിൽ യമുനയിൽ മൃതദേഹങ്ങൾ ഒഴുകി നടന്നു. ഗംഗാ തീരത്ത് മൃതദേഹങ്ങൾ കുന്നുകൂട്ടിയതിെൻറയും മണലിൽ പൂഴ്ത്തിയതിെൻറയും ചിത്രങ്ങളും കണ്ടു.
മൃതദേഹങ്ങളോട് അനാദരവ് തുടരുന്ന കാഴ്ചയാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചത്. നദിക്കരയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരിക്കുന്നതിൽനിന്ന് തുണികളും വിറകും ശേഖരിക്കുന്നതാണ് വിഡിയോ.
'ജീവിച്ചിരുന്നപ്പോൾ ചികിത്സ പോലും ലഭിച്ചില്ല. എത്രപേർക്ക് അന്ത്യകർമങ്ങൾ ലഭിച്ചുകാണും? സർക്കാറിെൻറ വിവരങ്ങളിൽ ഒരു സ്ഥലം പോലുമില്ല. ഇപ്പോൾ ശവകുടീരങ്ങളിൽനിന്ന് തുണികൾ പോലും തട്ടിയെടുക്കുന്നു. പ്രതിച്ഛായ തകരുന്നതിൽ ആശങ്ക പങ്കുവെക്കുന്ന സർക്കാർ, തെറ്റുകൾ ചെയ്യാൻ തയാറാണ്. ഇത് ഏതു ശുചീകരണ കാമ്പയിനിെൻറ പരിധിയിൽ വരും? ഇത് അനാദരവാണ്. മരിച്ചയാളുടെ മതത്തോട്, മാനവികതയോട്' -പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യത്ത് കോവിഡ് മരണസംഖ്യ മൂന്നുലക്ഷം കടന്നിരുന്നു. ചികിത്സ ലഭിക്കാതെയും ഒാക്സിജൻ ക്ഷാമത്തെ തുടർന്നും നിരവധിപേരാണ് മരണത്തിന് കീഴടങ്ങിയത്. കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രവും യു.പി സർക്കാരും പരാജയപ്പെട്ടുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ഏറ്റവും ദുരിതപൂർണമായി സാഹചര്യത്തിലാണ് രാജ്യമെന്നും ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ ഉത്തരവാദിത്തത്തിൽനിന്ന് മനപൂർവം ഒഴിഞ്ഞുമാറുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.