ന്യൂഡൽഹി: ഒരാൾ മരിക്കുകയും നിരവധി പേർ രോഗബാധിതരായി കഴിയുകയും ചെയ്യുന്ന ഡൽഹിയിൽ കോവിഡ് -19നെ തടുക്കാൻ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുേമ്പാഴും വർഗീയ ആക്രമണത്തിൽ കത്തിച്ചാമ്പലായ വീടുകളിൽനിന്ന് ജീവനുംകൊണ്ട് ഓടിയവർക്ക് പ്രതിരോധ നടപടികെളാന്നുമില്ല. ഉറ്റവരും ഉടയവരും കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ടതിെൻറ മാനസിക സംഘർഷത്തിനിടയിലാണ് കോവിഡ് ഭീതി കൂടി ഡൽഹി ഇരകളെ വേട്ടയാടുന്നത്.
കോവിഡ് അവസരമായെടുത്ത് ശാഹീൻ ബാഗിലും ജാമിഅ മില്ലിയ്യയിലും അടക്കമുള്ള പൗരത്വ സമരങ്ങൾ അവസാനിപ്പിച്ച് ആളുകൾ വീടുകളിലേക്ക് മടങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നവരാരും വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. കോവിഡിനെ പ്രതിരോധിക്കാൻ സ്കൂളുകൾ തൊട്ട് സർവകലാശാലകൾ വരെ അടച്ചിടുേമ്പാഴും സുപ്രീംകോടതി പോലും പ്രവർത്തനം പരിമിതപ്പെടുത്തുേമ്പാഴും ഒന്നും ചെയ്യാനാകാതെ നൂറുകണക്കിന് കുടുംബങ്ങളാണ് മുസ്തഫാബാദിലെ ഇൗദ്ഗാഹ് ദുരിതാശ്വാസ ക്യാമ്പിൽ അഭയാർഥികളായി കഴിയുന്നത്.
നൂറുകണക്കിനാളുകൾ തിങ്ങി നിറഞ്ഞു കഴിയുന്ന ടെൻറുകളിൽ പുറത്തുനിന്ന് എത്തുന്ന സന്ദർശകർ കൂടിയാകുന്നതോടെ ജനങ്ങളുടെ നിയന്ത്രിക്കാനാകാത്ത ഇടപഴകലുകളാണുള്ളത്. ക്യാമ്പിലുള്ളവരെ ബോധവത്കരിക്കുകയും സാനിറ്റൈസർ നൽകുകയുമല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
ഇടക്കിടെ പെയ്ത മഴമൂലം ചുമയും പനിയും ഛർദിയുമായി നിരവധിപേർ വരുന്നുണ്ടെന്നാണ് ഇൗദ്ഗാഹിൽ സൗജന്യ വൈദ്യപരിശോധന കേന്ദ്രങ്ങൾ നടത്തുന്നവർ പറയുന്നത്. മരുന്ന് നൽകുന്നതിന് പുറമെ മാസ്കുകൾ നൽകി കൈ നന്നായി കഴുകാൻ പഠിപ്പിക്കുകയാണ് ഡോക്ടർമാർ. ജനങ്ങൾ ഭീതിയിലാകാതിരിക്കാൻ കൊറോണ വൈറസ് എന്ന് പറയാതെത്തന്നെ ശുചിത്വം പരിശീലിപ്പിക്കുകയാണെന്നും അവർ പറയുന്നു. ശുചിത്വം കാത്തുസൂക്ഷിക്കാൻ എല്ലാ നടപടികളും കൈക്കൊണ്ടാലും ഇത്രയും കൂടുതൽ ആളുകൾ ദിവസങ്ങളോളം രാപ്പകലില്ലാതെ കഴിഞ്ഞുകൂടുന്ന ക്യാമ്പിൽ അതൊരു വെല്ലുവിളിതന്നെയാണെന്ന് ഡോക്ടർമാരിലൊരാളായ ലയിക് അഹ്മദ് പറഞ്ഞു. എല്ലാം കത്തിച്ചാമ്പലായി ഒന്നുമില്ലാതെ ക്യാമ്പിൽ കഴിയുന്നവർക്ക് എന്ത് കൊറോണ വൈറസ് എന്ന് സന്നദ്ധപ്രവർത്തകൻ ശകീൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.