ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് േരാഗികളുടെ എണ്ണം വർധിക്കുകയാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വലിയ വർധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയിലുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,112 രോഗികളുമായി മഹാരാഷ്ട്രയാണ് രാജ്യത്തെ കോവിഡ് കണക്കിൽ ഒന്നാമത്. പഞ്ചാബ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും സമാനരീതിയിൽ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്.
അതേസമയം, കോവിഡിനെ പ്രതിരോധിക്കാൻ കർശന നടപടികളാണ് മഹാരാഷ്ട്ര സ്വീകരിക്കുന്നത്. മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തുന്നതുൾപ്പടെയുളള നടപടികൾ മഹാരാഷ്ട്ര തുടങ്ങി. ആവശ്യമെങ്കിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.