രാജ്യത്ത്​ 24 മണിക്കൂറിൽ 45,000ത്തിലേറെ കോവിഡ്​ ബാധിതർ, ആയിരം കടന്ന്​ മരണം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ സംഹാര താണ്ഡവം തുടരുന്നു. 24 മണിക്കൂറുകൾക്കുള്ളിൽ 45,720 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 1129 പേർ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തതോ​െട രാജ്യത്ത്​ ആശങ്ക വർധിച്ചിരിക്കുകയാണ്​. ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്​.

ഇതു​വരെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 12,38,635 ആയി ഉയർന്നു. ഇതിൽ 4,26,167 പേർ ചികിത്സയിലാണ്​. 7,82,606 പേർ രോഗമുക്തരായി. 29,861 പേർ കോവിഡ്​ ബാധിച്ച്​ മരണമടഞ്ഞു. 

ഇന്ത്യയിൽ കോവിഡ്​ രൂക്ഷമായി പിടിച്ചുലച്ച മഹാരാഷ്​ട്രയിൽ ഇതുവരെ 3,37,607 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. തൊട്ടുപിന്നിലുള്ള തമിഴ്നാട്ടിൽ 1,86,492 പേർക്ക്​ കോവിഡ്​ ബാധിച്ചുകഴിഞ്ഞു. ഡൽഹിയിൽ 1,26,323 പേരാണ്​ രോഗബാധിതർ​. 

ബുധനാഴ്​ച വ​രെ​ 1,50,75,369 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു. ഇതിൽ ഇന്നലെ (ബുധനാഴ്​ച) മാ​ത്രം 3,50,823 സാമ്പിളുകൾ പരിശോധിച്ചുവെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​(ഐ.സി.എം.ആർ) അറിയിച്ചു.

Tags:    
News Summary - covid: highest single-day spike of 45,720 cases in india -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.