ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,67,059 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.7 ശതമാനത്തിൽ നിന്ന് 11.6 ശതമാനമായി കുറഞ്ഞു.
1192 മരണമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. 2,54,076 പേർ രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ 17,43,059 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ഇതുവരെ ആകെ കോവിഡ് സ്ഥിരീകരിച്ചവർ ഇതോടെ 4.14 കോടിയായി. ആകെ മരണം 4,96,42 ആയി.
94.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1.20 ശതമാനമാണ് മരണനിരക്ക്. രാജ്യത്താകെ 166.68 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.